വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാലയ ജീവിതത്തിനിടയില്‍ ക്ലാസ് മുറിയില്‍ കൂട്ടുകാര്‍ക്കു നടുവിലിരുന്നു ഒരു കുസൃതിയോടെ ഞാന്‍ കുത്തിക്കുറിച്ച വരികള്‍ ... കുറച്ചു പൈങ്കിളിയയിപ്പോയില്ലേ എന്ന് എന്നോട് തന്നെ ഞാന്‍ ചോദിച്ചു പോയ വരികള്‍ .... ഈ പ്രണയദിനത്തില്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു ...
എല്ലാവര്ക്കും എന്റെ പ്രണയദിനാശംസകള്‍ .....
പാടവരംബത്തൂടന്നു നമ്മള്‍
ബാല പാഠങ്ങള്‍ പഠിച്ചകാലം
വീഴാതെനിക്കന്നു നടക്കുവനായ്
നിന്നുടെ കൈകള്‍ വേണമല്ലോ
കൗമാരസ്വപ്നങ്ങള്‍ കാണുവനായ്
പിന്നെയും നീ തന്നെ കൂട്ടിരുന്നു
കാലം നമ്മെ പിരിച്ചു നിഋത്തി
കൈകൊട്ടി നൃത്തം വച്ചിടുമ്പോള്‍
എന്നുമീ പഴയ തെങ്ങിന്‍ തോപ്പില്‍
നിന്നെയും കാത്തു ഞാന്‍ നിന്നിടുമ്പോള്‍
പിന്നെയും സ്വപ്ങ്ങള്‍ കാണുവാനായ്
എന്‍ കൂട്ടുകാരാ നീ വന്നീടുമോ
നിരഋഥമീ ജീവിതം ധന്യമാക്കാന്‍
അന്നു മീ എന്നെ നീ കൂട്ടീടുമോ .
Mrs. Anand Swarup
No comments:
Post a Comment