Saturday, 2 February 2013

A Malayalam Short Story

" ഹോ ...  എനിക്ക് മതിയായി .... "

ഞങ്ങളുടെ വീട്ടില്‍ കുറേ അഭയാര്‌ത്ധികലുണ്ട് ... ഒരു ചില്ലി കാശു പോലും തരികയും ഇല്ല... ഫുഡ്‌ ഒക്കെ ഓസിന് കഴിക്കുകയും ചെയ്യും... അവരുടെ ഔദാര്യത്തില്‍ ഞങ്ങള്‍ താമസിച്ചോ  എന്ന ഭാവമാണ് ...

കുളിമുറിയിലും അടുക്കളയിലും ഒക്കെ അവരുടെ ശല്യമാണ് ... ഒന്ന് കിടക്കാന്‍ ചെന്നാലോ കിടക്കവരെ അവരുടെ സ്വന്തമാണെന്ന ഭാവത്തില്‍ അവിടെയും ഉണ്ടാകും ...  കബോഡ്സ് വരെ അവര്‍ കയ്യടക്കി വച്ചിരിക്കാണ്  ...  എന്താ ചെയ്യുക .... ഇത് എങ്ങാനും ഹുസബ്ന്ടിനോട് പറഞ്ഞാലോ ... " ഇതെല്ലാം പ്രവാസി ജീവിതത്തിന്റെ ഭാഗമാണ് മോളേ ... " എന്നാണ് മറുപടി..

ഫ്രിഡ്ജ്‌ കൂടി അവര്‍ കയ്യടക്കി തുടങ്ങിയപ്പോള്‍ എന്റെ സകല ക്ഷമയും നശിച്ചു ... ഇനി ഇവരെ ഇറക്കി വിടാതെ ഞാന്‍ ഇവിടെ നില്‍ക്കില്ല എന്നായപ്പോള്‍ പുള്ളിക്കാരന്അവരെ പരണ്ജയക്കം  എന്ന് ‍ സമ്മതിച്ചു ...

ഞാന്‍ തിരിച്ചു വരുമ്പോഴേക്കും അവരെ പുരത്തക്കം എന്ന് പറഞ്ഞു  ഒരു ദിവസം രാവിലെ  തന്നെ  എന്നെ പുറത്തേക്ക് വിട്ടു ...
പകല് മുഴുവന്‍ പുറത്തു കറങ്ങി നടന്നു വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച എനിക്ക് സന്തൊഷമുണ്ടാക്കി  ... എല്ലാവരെയും പുറത്താക്കിയിരിക്കുന്നു  ... വീടാണെങ്കില്‍  അടിച്ചു  തുടച്ചു വൃത്തിയാക്കിയും  ഇട്ടിട്ടുണ്ട്  ...  അന്ന് രാത്രി ഞാന്‍ സന്തോഷത്തോടെ ഉറങ്ങി ...

പിറ്റേന്ന് രാവിലെ അലാറം അടിച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു  ... അലാറം ഓഫ്‌ ചെയ്തു കട്ടിലിനു താഴേക്ക്‌ വച്ച്ചപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു ... കട്ടിലിനു താഴെ അതാ കുറച്ചുപേര്‍ ....  ഞങ്ങളുടെ പഴയ അഭായര്തികള് തന്നെ ‍ ... എന്റെ ശത്രുക്കള്‍ ... പാറ്റകള്‍ ... എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു ...

ഞാന്‍ ഹുസ്ബന്റിനെ വിളിച്ചു കാണിച്ചു കൊടുത്തു ... പുള്ളിക്കാരന്‍ പറഞ്ഞു "  നീ അവരുടെ മുഖഭാവമൊന്നു നോക്കിയേ ... " വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ പോലെ ഇല്ലേ ... "  ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ ... "


                                                                               Mrs. Ananda Swarup




 

No comments:

Post a Comment