കാരറ്റ് കാബേജ് പുട്ട്
അരിപ്പൊടി (പുട്ടുപൊടി) - 1 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
ഉപ്പു - ആവശ്യത്തിന്
കാരറ്റ് - 2 എണ്ണം (ചീകിയത് / ചെറുതായി അറിഞ്ഞത് )
കാബേജ്(അരിഞ്ഞത് ) -1/ 2 കപ്പ്
വെള്ളം - 1 ഗ്ലാസ് (medium)
ജീരകം - 2 spoon
പഞ്ചസാര - 2 spoon
ഒരു പാത്രത്തിലേക്ക് പകുതി ഗ്ലാസ് വെള്ളം എടുക്കുക ... അതിലേക്കു കുറച്ചു നാളികേരം ചിരകിയതും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക ...
അതിനു ശേഷം അരിപ്പൊടി ചേര്‍ക്കുക ... എല്ലാം കൂടി നന്നായി തിരുമ്മുക ... അതിലേക്കു കാരട്ടും കാബേജും ജീരകവും പഞ്ചസാരയും ചേര്‍ക്കുക ... ഒന്ന് കൂടി തിരുമ്മുക ...
5 മിനിട്ടിനു ശേഷം പുട്ട് പാത്രത്തിലേക്ക് പുട്ടും നാളികേരവും ഇടകലര്‍ത്തിയിടുക ... അതിനു ശേഷം ആവിയില്‍ വേവിച്ചെടുക്കുക ...
Mrs. Anand Swarup
No comments:
Post a Comment