അഗ്നി
എരിയുന്നു ഞാൻ ഓർമ്മതൻ അഗ്നിയിൽ
ആളിപ്പടരുന്നു അഗ്നിയെൻ കണ്ണ് നീരാൽ
മൗനം നിഴലിക്കുമാ കടലാസ്സു തുണ്ടുകൾ
ദഹിപ്പിക്കുവാനെൻ കൈകൾ വിറക്കുന്നു
ഇന്നലെകളുടെ ചൂടാറിയ വസന്തമെന്നിൽ
ഒരു നിഴലായ് അവശേഷിക്കവേ ....
ഇന്നിന്റെ ചൂടിലുരുകുന്നിതെൻ മനവുമായ്
ഞാൻ നാളെയെന്തെന്നറിയാതെ ...